ആഗ്ര: ദാദ്രിസംഭവത്തിന് പകരം വീട്ടുന്നതിനായി ഭീകര സംഘടനകള്‍ ഉത്തര്‍പ്രദേശിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ബോംബ് സ്ഫോടനങ്ങള്‍ നടത്താന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ് പൊലീസും ആഭ്യന്തര സുരക്ഷാ വിഭാഗവുമാണ് മുന്നറിയിപ്പ് നല്‍കിയത്.
ഭീകരസംഘടനകള്‍ ‘സ്ലീപ്പര്‍ സെല്ലുകളുടെ’ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്. വിശ്വ ഹിന്ദു പരിഷിത്തിന്റെ പ്രമുഖ നേതാക്കളായ അശോക് സിങ്കാള്‍, പ്രവീണ്‍ തൊഗാഡിയ തുടങ്ങിയവരെ ലക്ഷ്യമിട്ടും ആക്രമണം ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജൂണില്‍ ഗുര്‍ദാസ്പൂരിലുണ്ടായ ആക്രമണം നടയാന്‍ സാധിച്ചില്ല. അടുത്തിടെ ദാദ്രിയിലുണ്ടായ സംഭവത്തില്‍ പകരം വീട്ടാന്‍ ഭീകരര്‍ ശ്രമം നടത്തിയേക്കും. അതിനായി അവര്‍ ഉത്സവസമയങ്ങളിലും പഞ്ചായത് തെരഞ്ഞെടുപ്പ് സമയത്തും പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണ് നോക്കുക. ഞങ്ങള്‍ അതീവ ജാഗ്രതയിലാണ്-മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post