ഡല്‍ഹി: നിലവിലുള്ളതും വരാനിരിക്കുന്നതുമായ അധ്യയന വര്‍ഷങ്ങളിലെ ഓണ്‍ ലൈന്‍ എംബിബിഎസ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് വിജ്ഞാപനം പുറപ്പെടുവിക്കുന്ന ചൈനയിലെ ചില സര്‍വകലാശാലകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ ഓണ്‍ ലൈന്‍ കോഴ്സുകള്‍ അംഗീകരിക്കുന്നില്ലെന്നും ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ പ്രസ്താവനയില്‍ അറിയിച്ചു.
‘നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച്, ഓണ്‍ലൈന്‍ മോഡില്‍ മാത്രം ചെയ്യുന്ന മെഡിക്കല്‍ കോഴ്സുകളെ ദേശീയ മെഡിക്കല്‍ കമ്മീഷന് അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല.” ഏതെങ്കിലും ചൈനീസ് അല്ലെങ്കില്‍ വിദേശ സര്‍വ്വകലാശാലകളിലേക്ക് അപേക്ഷിക്കുന്നതിനോ അല്ലെങ്കില്‍ പ്രവേശനം തേടുന്നതിനോ മുമ്പ് ”FMGE (വിദേശ മെഡിക്കല്‍ ബിരുദധാരികള്‍) റെഗുലേഷനുകള്‍ വായിച്ച് അംഗീകാരം ഉറപ്പുവരുത്തണമെന്നും എന്‍എംസി നിര്‍ദേശിച്ചു.
ചൈനയിലെ നിയമങ്ങള്‍ അനുസരിച്ച്, എംബിബിഎസ് വിദ്യാര്‍ഥികള്‍, അവരുടെ അഞ്ച് വര്‍ഷത്തെ മെഡിക്കല്‍ കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം, ബിരുദം നല്‍കുന്നതിന് നിയുക്ത ആശുപത്രികളില്‍ 52 ആഴ്ചത്തെ ഫിസിക്കല്‍ ഇന്റേണ്‍ഷിപ് ഉടന്‍ പൂര്‍ത്തിയാക്കണം.
ഒന്നും രണ്ടും മൂന്നും വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികള്‍ നിലവില്‍ ഓണ്‍ലൈനില്‍ ക്ളാസുകളില്‍ പങ്കെടുക്കുമ്പോള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിയാലേ ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്നതിനാലാണ് ചൈനയിലെ ഓണ്‍ലൈന്‍ മെഡിക്കല്‍ കോഴ്സുകളെ എന്‍എംസി അംഗീകരിക്കാത്തത്. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുത്ത്, മെഡിക്കല്‍ വിദ്യാഭ്യാസം എവിടെ നിന്ന് പഠിക്കണമെന്ന് തിരഞ്ഞെടുക്കുന്നതില്‍ വിദ്യാര്‍ഥികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും എന്‍എംസി പറയുന്നു.
Discussion about this post