ജയ്പൂർ: രാജസ്ഥാനിലെ കസ്തൂരി ദേവി കോളേജിൽ ഹിജാബ് ധരിച്ച് കോളേജിൽ എത്തിയ വിദ്യാർത്ഥിനികളെ തടഞ്ഞതായി കോൺഗ്രസ് എം എൽ എ വാജിബ് അലി. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും അന്വേഷണം വേണമെന്നും എം എൽ എ ആവശ്യപ്പെട്ടു.
അതേസമയം ഹിജാബ് ധരിച്ച് എത്തിയതിന് കോളേജിൽ പ്രവേശിപ്പിക്കാത്തതിനെ പെൺകുട്ടികൾ ചോദ്യം ചെയ്തു. തുടർന്ന് പോലീസും കുട്ടികളുടെ രക്ഷിതാക്കളും എത്തിയതോടെ പ്രശ്നം സങ്കീർണമായി. കോളേജിൽ യൂണിഫോം ധരിക്കണമെന്ന് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തിയെന്നും ചർച്ചയിലൂടെ വിഷയം പരിഹരിച്ചുവെന്നും പിന്നീട് പൊലീസ് വ്യക്തമാക്കി.
Discussion about this post