മലപ്പുറം: മലപ്പുറം വള്ളിക്കുന്നിൽ ട്രെയിനിന് മുന്നിൽ ചാടി യുവതി ആത്മഹത്യ ചെയ്തതിന് പിന്നില്‍ സ്ത്രീധന പീഡനമെന്ന് പരാതി. പണവും സ്വർണവും ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും ലിജിനയെ നിരന്തരം മർദ്ദിച്ചിരുന്നെന്ന് സഹോദരി ബിജിന പറഞ്ഞു. ചൊവ്വാഴ്ച്ചയാണ് ചാലിയം സ്വദേശി ലിജിന ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്.
സഹോദി ലിജിനക്ക് ഭർത്താവിൻ്റെയും വീട്ടുകാരുടേയും ഭാഗത്ത് നിന്നുണ്ടായത് കൊടിയ പീഡനമായിരുന്നുവെന്ന് ബിജിന പറഞ്ഞു. വിവാഹ സമയത്ത് ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഭര്‍ത്താവ് ഷാലു പിന്നീട് ക്വാറി ബിസിനസിലേക്ക് മാറി. സാമ്പത്തികമായി മെച്ചപെട്ടതോടെയാണ് ഷാലു കൂടുതല്‍ സ്വര്‍ണാഭരണങ്ങളും പണവും ആവശ്യപെട്ട് സഹോദരിയെ ഉപദ്രവിക്കാൻ തുടങ്ങിയതെന്നും ബിജിന പറഞ്ഞു.
പീഡനം സഹിക്കാൻ കഴിയാതെയാണ് ലിജിന ട്രെയിനിന് മുന്നിൽ ചാടി മരിച്ചതെന്നും ബിജിന പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപെട്ട് കുടുംബം എസ് പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വനിത കമ്മീഷനും പരാതി നല്കി.
Discussion about this post