മലമ്പുഴയിൽ കുമ്പാച്ചി മലകയറി കുടുങ്ങിപ്പോയ ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തു. വനം വകുപ്പ് ആക്റ്റ് 27 പ്രകാരമാണ് വാളയാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബാബുവിനെതിരെ കേസെടുത്തത്.
ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഇതു പ്രകാരം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ബാബുവിന്റെ മൊഴിയെടുത്തു.
ബാബുവിനൊപ്പം മലകയറാന്‍ പോയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ബാബുവിനെതിരെ കേസെടുക്കണമെന്ന് ബാബുവിന്റെ അമ്മ തന്നെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
Discussion about this post