ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട്ട് ബിജെപി പ്രവർത്തകൻ കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യംകോട് ശരത്ചന്ദ്രനാണ് കുത്തേറ്റുമരിച്ചത്.
ക്ഷേത്രോല്‍സവത്തോടനുബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക വിവരം. നന്ദുപ്രകാശ് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് ഹരിപ്പാട് പോലീസ് അറിയിച്ചു.
മയക്കുമരുന്ന് സംഘമാണ് ആക്രമിച്ചതെന്ന് ബിജെപി ആരോപിച്ചു.
Discussion about this post