ജയ്പുര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കിടാവിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. സുബൈര്‍, താലിം, വാരിസ്, ചുന, എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇവര്‍ പശുക്കിടാവിനെ ഉപദ്രവിക്കുന്നതിന്റെയും ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ഫത്തേഹ് മുഹമ്മദ് എന്നയാള്‍ സംഭവത്തില്‍ പരാതി നല്കി. തുടര്‍ന്നാണ് നാലുപ്രതികളെയും പോലീസ് പിടികൂടിയത്. റോഡില്‍ കിടന്നിരുന്ന പശുക്കിടാവിനെ ഒരാള്‍ പിടിച്ചുവെയ്ക്കുകയും മറ്റൊരാള്‍ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
എന്നാല്‍, മറ്റ് രണ്ടുപേരില്‍ ഒരാള്‍ ഇതെല്ലാം മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു പ്രതികളെല്ലാം 20-22 വയസ്സ് പ്രായമുള്ളവരാണെന്നും തമാശയ്ക്ക് വേണ്ടി ചെയ്തതെന്നാണ് ഇവരുടെ മൊഴിയെന്നും ആല്‍വാര്‍ പോലീസ് സൂപ്രണ്ട് ശാന്തനു കെ.സിങ് പറഞ്ഞു.
വിവിധ വകുപ്പുകള്‍ പ്രകാരം ആണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Discussion about this post