കൊച്ചി: കേരള പൊലീസിൽ സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ. പൊലീസിൽ വനിതാ ഉദ്യോഗസ്ഥര്‍ക്ക് കടുത്ത മാനസികപീഡനം അനുഭവിക്കേണ്ടി വരുന്നുണ്ടെന്നും അവർ പറഞ്ഞു. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീലേഖയുടെ പ്രതികരണം.
സ്ത്രീയെന്ന നിലയില്‍ നിരന്തരം ആക്ഷേപങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. രാഷ്ട്രീയ പിന്‍ബലമുളള പൊലീസുകാര്‍ക്ക് എന്തും ചെയ്യാം. ഡിജിപി ഉള്‍പ്പെടെ ഏതു മേലധികാരിയേയും തെറി വിളിക്കാമെന്നും അവർ പറഞ്ഞു. വനിതാ എസ്ഐയ്ക്കെതിരെ ഒരു ഡിഐജിയുടെ അതിക്രമം നേരിട്ടറിയാമെന്നും ശ്രീലേഖ ഐപിഎസ് വെളിപ്പെടുത്തി.
ആലുവ ജയിലില്‍ നടൻ ദിലീപിനെ സഹായിച്ചത് മാനുഷിക പരിഗണന വച്ച് മാത്രമാണ്. ജയില്‍ ഡിജിപി എന്ന നിലയില്‍ നല്‍കിയത് റിമാന്‍ഡ് പ്രതി അര്‍ഹിക്കുന്ന പരിഗണന മാത്രമാണെന്നും മുൻ ഡിജിപി വ്യക്തമാക്കി.











