ഝാർഖണ്ഡിൽ സി ആർ പി എഫും പൊലീസും സംയുക്തമായി നടത്തിയ ആക്രമണത്തിൽ കമ്മ്യൂണിസ്റ്റ് ഭീകരരുടെ താവളം നിശ്ശേഷം തകർത്തു. ഇവിടെ നിന്നും വൻ തോതിൽ സ്ഫോടക വസ്തുക്കളും ആയുധ ശേഖരവും പിടിച്ചെടുത്തു. വെള്ളിയാഴ്ചയായിരുന്നു സംഭവം.
റൈഫിളുകൾ, പിസ്റ്റളുകൾ, തിരകൾ, ഗ്രനേഡുകൾ, ഐ ഇ ഡി ഉപകരണങ്ങൾ, വയറുകൾ, ഡിറ്റണേറ്ററുകൾ, ബാറ്ററികൾ, രാസവസ്തുക്കൾ എന്നിവയാണ് പിടികൂടിയത്. വനാന്തരങ്ങളിൽ ഒളിഞ്ഞിരുന്ന് നക്സലൈറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന മാവോയിസ്റ്റ് നേതാവ് രവീന്ദർ ഗഞ്ചുവിനും കൂട്ടാളികൾക്കുമായി പതിനൊന്ന് ദിവസമായി സൈനിക സംഘം തിരച്ചിൽ തുടരുകയാണ്. കോബ്ര സംഘം, സി ആർ പി എഫ്, ജാഗ്വാർ എന്നീ സംഘങ്ങൾ സംയുക്തമായാണ് തിരച്ചിൽ തുടരുന്നത്.
നക്സലൈറ്റ് നേതാവ് രവീന്ദർ ഗഞ്ചു, കൂട്ടാളികളായ ചോട്ടു സിംഗ്, ബലറാം, മുനേശ്വർ ഗഞ്ചു എന്നിവരോടൊപ്പം നാൽപ്പതോളം കമ്മ്യൂണിസ്റ്റ് ഭീകരരും ബുൾബുൾ ഗ്രാമത്തിന് സമീപത്തെ കാട്ടിൽ ഒളിഞ്ഞിരിക്കുന്നതായാണ് വിവരം. പ്രദേശത്തെ വികസന പ്രവർത്തനങ്ങൾക്ക് തടയിടാൻ ഇവർ നിരന്തരം ശ്രമിച്ചു വരികയാണ്. 2011 മെയ് മാസത്തിൽ ആറ് സി ആർ പി എഫ് ജവാന്മാരെയും അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തിയ ആക്രമണത്തിന് നേതൃത്വം നൽകിയ കൊടും ഭീകരനാണ് രവീന്ദർ ഗഞ്ചു.
Discussion about this post