നയപ്രഖ്യാപനം വായിക്കാനുള്ള ഗവര്‍ണര്‍ നിരാകരിക്കുകയാണെങ്കില്‍ അദ്ദേഹം രാജിവെച്ച് പോകേണ്ടി വരുമെന്ന് ആവശ്യപ്പെട്ട സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടി നല്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രംഗത്ത്. രാജി വെക്കണമെന്ന് പറയുന്ന ഇവരാരുമല്ല തന്നെ നിയമിച്ചതെന്നും, മുന്നണികള്‍ തമ്മിലുള്ള പ്രശ്നത്തിന് തന്നെ കരുവാക്കേണ്ടതില്ലെന്നും പറഞ്ഞ ഗവര്‍ണര്‍ കാനം രാജേന്ദ്രന് ഭരണമുന്നണിയില്‍ തന്നെയല്ലേയെന്നും ചോദ്യമുന്നയിച്ചു.
അതേസമയം, ഭരണഘടനയുടെ 176-ാം അനുച്ഛേദം അനുസരിച്ച് സംസ്ഥാന മന്ത്രിസഭ പാസാക്കികൊടുക്കുന്ന നയപ്രഖ്യാപനം വായിക്കാന്‍ ബാധ്യതപ്പെട്ടയാളാണ് ഗവര്‍ണര്‍. അതു പശ്ചിമ ബംഗാളിലെ ഒരു കേസില്‍ സുപ്രീം കോടതി ഈ അടുത്തുതന്നെ വിധിച്ചിട്ടുണ്ട്. ആ ബാധ്യത അദ്ദേഹം നിര്‍വഹിക്കേണ്ടതാണ്. അതു ചെയ്തില്ലെങ്കില്‍ രാജിവെച്ച് പോകേണ്ടി വരുമെന്നായിരുന്നു കാനത്തിന്റെ പ്രസ്താവന.
Discussion about this post