ബംഗലൂരു: യൂണിഫോം നിഷ്കർഷിച്ചിരിക്കുന്ന ഇടങ്ങളിൽ അത് പാലിക്കപ്പെടേണ്ടതാണെന്ന് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി. ഇത് എല്ലാ വിദ്യാർത്ഥികൾക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് വിഷയത്തിൽ വാദം കേൾക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോടതിയുടെ ഇടക്കാല ഉത്തരവ് വ്യക്തമാണ്. യൂണിഫോം നിഷ്കർഷിച്ചിട്ടുണ്ടെങ്കിൽ അത് പാലിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണ്. ഡിഗ്രി വിദ്യാർത്ഥികൾക്കും പിയു വിദ്യാർത്ഥികൾക്കും എല്ലാവർക്കും ഇത് ബാധകമാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഹിജാബ് വിഷയം ഉയർത്തിക്കൊണ്ട് വന്നത് ക്യാമ്പസ് ഫ്രണ്ട് ആണെന്ന് പിയു കോളേജുകൾക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ എസ് എസ് നാഗാനന്ദ് വാദിച്ചു. ഇതുമായി ബന്ധപ്പെട്ട് അവർ വിദ്യാർത്ഥികളെയും കോളേജ് അധികൃതരെയും സമീപിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
നാളെയും കേസിൽ കർണാടക ഹൈക്കോടതി വാദം കേൾക്കുന്നത് തുടരും.
Discussion about this post