ഡല്‍ഹി: യുക്രൈനിലെ സ്ഥിതി വഷളാകുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ ഊര്‍ജ്ജിതമാക്കി വിദേശകാര്യ മന്ത്രാലയം. രണ്ടാം ഘട്ട ഒഴിപ്പിക്കലിനായി പുറപ്പെട്ട പ്രത്യേക വിമാനം ഇന്ന് രാത്രി ഡല്‍ഹിയില്‍ എത്തും. 256 സീറ്റുകളുള്ള ഡ്രീംലൈനര്‍ ബോയിംഗ് 787 വിമാനമാണിത്. രാത്രി 10.15 ഓടെയാകും വിമാനം ഡല്‍ഹിയിലെത്തുക.
രക്ഷാ ദൗത്യത്തിന്റെ ഭാഗമായി മൂന്ന് വിമാനങ്ങളാണ് പ്രഖ്യാപിച്ചത്. ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിലെ ആദ്യ വിമാനം കഴിഞ്ഞ ദിവസം എത്തിയിരുന്നു. അടുത്ത വിമാനം ശനിയാഴ്ച്ചയാണ് എത്തുന്നത്. കീവിലെ ബോറിസ്പില് വിമാനത്താവളത്തില്‍ നിന്നാണ് പുറപ്പെടുക.
അതേസമയം, ഇന്ത്യയിലേക്ക് തിരികെയെത്തിയതോടെ ആശങ്കയൊഴിഞ്ഞുവെന്ന് യുക്രൈനില്‍ നിന്ന് ആദ്യ വിമാനത്തില്‍ മടങ്ങിയ എത്തിയ വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. യുക്രെയ്ന് വിഷയത്തില്‍ ഇന്ത്യന്‍ പൗരന്മാരോട് മടങ്ങാന്‍ രണ്ടാഴ്ച മുന്നേ വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. മൂന്ന് വിമാനങ്ങളാണ് എയര്‍ ഇന്ത്യ യുക്രെയ്ന് ഓപ്പറേഷനായി വിദേശകാര്യ മന്ത്രാലയത്തിന് വിട്ടുനല്‍കിയിരിക്കുന്നത്. എയര്‍ ഇന്ത്യ ടാറ്റ ഏറ്റെടുത്ത ശേഷം വിദേശരാജ്യത്തേക്ക് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യമായിട്ടാണ് വിമാനം അയക്കുന്നത്.
Discussion about this post