മണിക്കൂറുകള്‍ക്കകം ഉക്രൈനില്‍ റഷ്യന്‍ ആക്രമണമുണ്ടാകുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി. റഷ്യ കിഴക്കന്‍ ഉക്രൈന് മേഖലയിലെ വ്യോമാതിര്‍ത്തി അടച്ചു. സിവിലിയന്‍ വിമാനങ്ങളെയും നിരോധിച്ചിട്ടുണ്ട്.
ഉക്രൈന് പ്രസിഡന്റ് വ്ളാഡിമിര്‍ സെലെന്‍സ്കി സമാധാനത്തിനായി അഭ്യര്‍ത്ഥിച്ചു. പുടിന് ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. വിഷയത്തില്‍ യു എന്‍ ഉടന്‍ അടിയന്തിര യോഗം ചേരും. ഉക്രെയ്നിലേക്ക് കൂടുതല്‍ സേനയെ അയക്കാന്‍ ആവശ്യപ്പെട്ട് ഡോണെട്സ്ക്, ലുഹാന്‍സ്ക് പ്രവിശ്യയിലെ വിമതര്‍ പുടിന് കത്തെഴുതി.
ഉക്രൈനില്‍ ആക്രമണം അതിരുകടക്കുന്നു എന്ന വാദമുയര്‍ത്തിയാണ് റഷ്യന്‍ സേനയുടെ സഹായം ഇവര്‍ തേടിയത്. ഇതോടെ റഷ്യന്‍ അധിനിവേശം ഏത് നിമിഷവുമുണ്ടായേക്കാമെന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് യു.എസ് മുന്നറിയിപ്പ് നല്കി.
റഷ്യ സ്വതന്ത്രമായി കണക്കാക്കിയ രണ്ട് പ്രവിശ്യകളില്‍ നിന്നാണ് സഹായ അഭ്യര്‍ത്ഥന എത്തിയിരിക്കുന്നത് എന്നതും നിര്‍ണായകമാണ്. അതേസമയം റഷ്യയുമായി യുദ്ധത്തിനില്ലെന്ന് അമേരിക്ക നിലപാടെടുത്തു.
Discussion about this post