ഭാരത് ബയോടെകിന്റെ ഇന്ത്യൻ കൊവിഡ് വാക്സിനായ കൊവാക്സിനെതിരെ പ്രസിദ്ധീകരിച്ച 14 ലേഖനങ്ങൾ നീക്കം ചെയ്യണമെന്ന് ഓൺലൈൻ ന്യൂസ് പോർട്ടലായ ദി വയറിനോട് തെലങ്കാന കോടതി ഉത്തരവിട്ടു. ദി വയറിനെതിരെ ഭാരത് ബയോടെക് ഫയൽ ചെയ്ത നൂറ് കോടി രൂപയുടെ മാനനഷ്ടക്കേസിലാണ് അഡീഷണൽ ജില്ലാ ജഡ്ജിയുടെ ഉത്തരവ്. ഭാരത് ബയോടെക്കിനും കൊവാക്സിനുമെതിരായി ദി വയർ പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ വ്യാജ ആരോപണങ്ങളാണെന്ന വാദം കോടതി വിശദമായി പരിശോധിച്ചു.
ദി വയറിൽ വന്ന ലേഖനങ്ങൾ കമ്പനിയെ അപകീർത്തിപ്പെടുത്താനുള്ളതാണെന്ന് ഭാരത് ബയോടെക്കിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിവേക് റെഡ്ഡി വാദിച്ചു. ഇരു വിഭാഗങ്ങളുടെയും വാദങ്ങൾ വിശദമായി പരിശോധിച്ച കോടതി, പ്രസ്തുത ലേഖനങ്ങൾ 48 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാൻ ഉത്തരവിടുകയായിരുന്നു.
എന്നാൽ തങ്ങളുടെ ഭാഗം വിശദമായി കേൾക്കാതെയാണ് കോടതി വിധി പ്രസ്താവിച്ചത് എന്നായിരുന്നു ദി വയർ സ്ഥാപക എഡിറ്റർ സിദ്ധാർത്ഥ് വരദരാജന്റെ പ്രതികരണം.
Discussion about this post