ചെർണോബിൽ: ചെർണോബിൽ ആണവനിലയം റഷ്യ പിടിച്ചെടുത്തു. റഷ്യൻ സൈന്യം ആണവ നിലയത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. ആണവ നിലയത്തിന്‍റെ അധികൃതരെയും അവിടത്തെ ഉദ്യോഗസ്ഥരെയും റഷ്യൻ സൈന്യം ബന്ദികളാക്കിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നു.
ലോകത്തെ നടുക്കിയ ആണവദുരന്തം നടന്ന ആണവ നിലയമാണ് ചെർണോബിൽ. ബെലാറസിൽ നിന്ന് കീവിലേക്ക് റഷ്യൻ സൈന്യത്തെ അതിവേഗം എത്തിക്കാനുള്ള എളുപ്പ മാർഗം എന്ന നിലയ്ക്കാണ് റഷ്യ ചെർണോബിൽ പിടിച്ചെടുത്തിരിക്കുന്നത്. യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്ന് വെറും 108 കിലോമീറ്റർ മാത്രമാണ് ചെർണോബിലിലേക്കുള്ളത്.
റഷ്യ നിയന്ത്രണം ഏറ്റെടുത്താൽ ചെർണോബിലിലെ ആണവ അവശിഷ്ടങ്ങൾ ഏത് തരത്തിൽ കൈകാര്യം ചെയ്യപ്പെടും എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.












