ലക്നൗ: കല്യാണ മണ്ഡപത്തില്‍ വച്ച് വരന് മുടിയില്ലെന്നും വിഗ്ഗാണെന്നും തിരിച്ചറിഞ്ഞ നവവധു ബോധം കെട്ടു വീണു. ഉത്തര്‍പ്രദേശ് ഇറ്റാവ ജില്ലയിലെ ഭര്‍ത്തനയിലാണ് സംഭവം.
തുടർന്ന് യുവതി കല്ല്യാണത്തില്‍ നിന്നും പിന്മാറുകയും ചെയ്തു. വിവാഹ ദിവസം വരന്‍ തലമുടിയില്‍ അമിതമായി ശ്രദ്ധിക്കുകയും പരമ്പരാഗത രീതിയിലുള്ള തലപ്പാവ് ഇടയ്ക്കിടെ ശരിയാക്കുന്നത് ശ്രദ്ധയില്‍ പെടുകയും ചെയ്തതോടെയാണ് വധുവിന് സംശയം ഉണ്ടായത്. തുടര്‍ന്ന് വധു നടത്തിയ പരിശോധനയിലാണ് അങ്ങനെയാണ് രഹസ്യം കണ്ടുപിടിച്ചത്. ഇതോടെ വരന്‍ വിഗ്ഗ് വച്ചതറിഞ്ഞ് യുവതി മണ്ഡപത്തില്‍ തല കറങ്ങി വീഴുകയായിരുന്നു.
ബോധം വന്നപ്പോള്‍ വിവാഹത്തിന് സമ്മതമല്ലെന്ന് വധു അറിയിക്കുകയും ചെയ്തു.
Discussion about this post