ഡൽഹി: ഉത്തര്‍പ്രദേശിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥയ്ക്ക് കാരണം സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകളാണെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തൊഴില്‍ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറ്റം നടത്താന്‍ ആളുകളെ ഈ സര്‍ക്കാരുകള്‍ നിര്‍ബന്ധിതരാക്കിയെന്നും രാഹുല്‍ ഗാന്ധി പറയുന്നു. അമേഠിയിലെ കാളി മൈദാനില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തിക്കുന്നത് കോടീശ്വരന്മാര്ക്ക് വേണ്ടി മാത്രമാണെന്നും അവര്‍ തൊഴില്‍ നല്‍കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെയെല്ലാം പിന്നിലാക്കാനുളളത് യുപിയിലുണ്ട്. എന്നിട്ടും ജീവിക്കാന്‍ വേണ്ടി ജോലി തേടി നിങ്ങള്‍ക്ക് പഞ്ചാബിലും മഹാരാഷ്ട്രയിലും മറ്റ് സംസ്ഥാനങ്ങളിലും പോകേണ്ടി വരുന്നു. എന്തുകൊണ്ടാണ് ഇവിടെ നിങ്ങള്‍ക്ക് തൊഴില്‍ ലഭിക്കാത്തത്, രാഹുല്‍ ചോദിക്കുന്നു.
Discussion about this post