അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ലഷ്കർ ഇ ത്വയിബ ഭീകരൻ പൊലീസിന്റെ പിടിയിൽ. പിടിയിലായ ഭീകരന്റെ പക്കൽ നിന്നും പിസ്റ്റളും ലഘുലേഖകളും കണ്ടെടുത്തു. അനന്ത്നാഗിൽ പരിശോധന നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഭീകരനെ പൊലീസ് പിടികൂടുകയായിരുന്നു.
ഷോപിയാൻ സ്വദേശി ഷാഹിദ് തോകർ എന്ന ഭീകരനാണ് പിടിയിലായത്. അടുത്തയിടെ ലഷ്കർ ഇ ത്വയിബയിൽ ചേർന്ന ഭീകരനാണ് ഷാഹിദ്. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.
സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
Discussion about this post