ഡല്‍ഹി: രാഷ്ട്രപതിയുടെ എസ്റ്റേറ്റില്‍ പുതുതായി വികസിപ്പിച്ച “ആരോഗ്യ വനം” ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. യോഗ മുദ്രയില്‍ ഇരിക്കുന്ന മനുഷ്യന്റെ ആകൃതിയിലാണ് 6.6 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ആരോഗ്യ വനം വികസിപ്പിച്ചിരിക്കുന്നത്.
ആയുര്‍വേദത്തില്‍ ചികിത്സാ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന 215 ഓളം ഔഷധസസ്യങ്ങളും സസ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു,” രാഷ്ട്രപതി ഭവന് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
ജലധാരകള്‍, യോഗ പ്ലാറ്റ്ഫോം, വാട്ടര്‍ ചാനല്‍, താമരക്കുളം, വ്യൂ പോയിന്റ് എന്നിവയാണ് ആരോഗ്യ വനത്തിന്റെ മറ്റ് ചില സവിശേഷതകള്‍.
ആയുര്‍വേദ സസ്യങ്ങളുടെ പ്രാധാന്യവും അവയുടെ ഗുണങ്ങളും ജനങ്ങള്‍ക്ക് ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വനം എന്ന ആശയം വിഭാവനം ചെയ്തതെന്നും പ്രസ്താവനയില്‍ പറയുന്നു. ആരോഗ്യ വനം പൊതുജനങ്ങള്‍ക്കായി തുറന്നിട്ടുണ്ട്.
Discussion about this post