ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷവാറിലെ ഷിയ പള്ളിയിൽ സ്ഫോടനം നടന്ന പശ്ചാത്തലത്തിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം പാകിസ്ഥാൻ പര്യടനം ഉപേക്ഷിച്ചേക്കുമെന്ന് സൂചന. ഓസ്ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് നടക്കുന്ന റാവല്പിണ്ടിയിൽ നിന്നും 200 കിലോമീറ്റർ മാത്രം അകലെയാണ് സ്ഫോടനം നടന്ന പെഷവാർ.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ സുരക്ഷാ വിഭാഗം ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു. വിഷയം ഓസ്ട്രേലിയൻ സർക്കാർ വിശദമായി പരിശോധിച്ചു വരികയാണ്.
24 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഓസ്ട്രേലിയ പാകിസ്ഥാനിൽ പര്യടനം നടത്തുന്നത്. 2009ൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന് നേർക്ക് ഉണ്ടായ ആക്രമണത്തെ തുടർന്ന് പാകിസ്ഥാനിൽ പര്യടനം നടത്താൻ വിദേശ ടീമുകൾ തയ്യാറായിരുന്നില്ല. അടുത്തിടെയാണ് വിദേശ ടീമുകൾ പാകിസ്ഥാനിൽ പര്യടനം നടത്താൻ വീണ്ടും സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്.
Discussion about this post