അല്‍ഖ്വയ്ദയുമായി ബന്ധമുള്ള ബംഗ്ലാദേശ് ജിഹാദി സംഘടനയുമായി ബന്ധമുള്ള അഞ്ച് പേരെ ഹൗലി, ബാര്‍പേട്ട, കല്‍ഗാച്ചിയ സ്റ്റേഷന് പരിധിയില്‍ അസം പൊലീസ് പിടികൂടി. അസമിലെ സ്പെഷ്യല്‍ ബ്രാഞ്ച് പങ്കുവെച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയാണ് അഞ്ച് പേരെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
ഇതുവരെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍, അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ബംഗ്ലാദേശ് പൗരനായ സൈഫുല്‍ ഇസ്ലാം എന്ന ഹാരുണ്‍ റാഷിദ് ധകാലിയപ്പാറ മസ്ജിദില്‍ അധ്യാപകനായി ജോലി ചെയ്യുന്നതായി കണ്ടെത്തി.
ബാര്‍പേട്ട ജില്ലയിലെ യുവാക്കളെ തീവ്രവാദ സംഘടനയില്‍ ചേരാനും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനും പ്രതി പ്രേരിപ്പിച്ചു. ഇവരില്‍ നിന്ന് കുറ്റകരമായ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തു.
Discussion about this post