തിരുവനന്തപുരത്ത് തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട സ്വദേശിയായ ഗായത്രിയാണ് മരിച്ചത്. 24 വയസായിരുന്നു.
യുവതിയോടൊപ്പം മുറിയെടുത്ത കൊല്ലം സ്വദേശി പ്രവീണിനെ കാണാനില്ല. മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പ്രവീണ്‍ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മുറിയില്‍ നിന്ന് പുറത്ത് പോയതായാണ് വിവരം.
യുവതിയുടെ മരണം കൊലപാതകമാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഗായത്രിയെ കാണാനില്ല എന്ന് വീട്ടുകാര്‍ നേരത്തെ പരാതി നല്‍കിയിരുന്നു.
Discussion about this post