കണ്ണൂര്‍: നാമനിര്‍ദേശ പത്രിക പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രജ്ഞിത്. പത്രിക പിന്‍വലിക്കാനുള്ള ഫോമില്‍ ഒപ്പുവെയ്ക്കാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഇതിന് വഴങ്ങാതിരുന്ന രജ്ഞിത്തിനെ കഴുത്തില്‍ വാള്‍ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തളിപ്പറമ്പ് കൂവോട് വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയാണ് രജ്ഞിത്.
ഇരുപതംഗ സംഘം വീട്ടില്‍ കയറി നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് രജ്ഞിത് പറഞ്ഞു.
എന്നാല്‍ ഇത്തരമൊരു സംഭവവുമായി ബന്ധമില്ലെന്ന് സി.പി.എം നേതൃത്വം പറഞ്ഞു. കള്ളപ്രചരണം എന്നായിരുന്നു തളിപ്പറമ്പ് ഏരിയ സെക്രട്ടറിയുടെ പ്രതികരണം. ഭീഷണിക്ക് വഴങ്ങി പ്ത്രിക പിന്‍വലിക്കില്ലെന്ന് രജ്ഞിത് പറഞ്ഞു.
Discussion about this post