റോം: വിവാഹമെന്ന ക്രിസ്തീയ കൂദാശയുടെ മഹത്വം വിശ്വാസികളെ സഭ പഠിപ്പിക്കണമെന്ന് കത്തോലിക്കാ സഭയുടെ സിനഡ്.ദൈവത്തിന്റെ കരുണയുടെ ശക്തി കുടുംബങ്ങളില്‍ പ്രകടമാകണമെന്നും ക്രിസ്തീയ സമൂഹം പ്രത്യേകമായ ശ്രദ്ധയോടെ കുടുംബജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളെയും അനുഗമിക്കണമെന്നും സിനഡ് അഭിപ്രായപ്പെട്ടു.അനുദിനജീവിതത്തില്‍ പ്രാര്‍ഥനയും പരിസ്ഥിതി കാര്യങ്ങളില്‍ താല്പര്യവും സ്നേഹത്തില്‍ പങ്കുവയ്പും നടത്തി സാക്ഷ്യംവഹിക്കുവാനാണു കുടുംബങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. . ബുധനാഴ്ച നടന്ന പൊതുചര്‍ച്ചയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലും റോമിലും അടുത്തകാലത്തുണ്ടായ പിഴവുകള്‍ക്കു മാപ്പുചോദിച്ചു. പിഴവുകള്‍ മൂലം ലോകത്തിനു ദുരിതം എന്ന സുവിശേഷഭാഗം വ്യാഖ്യാനിക്കുന്നതിനു മുന്‍പാണു മാര്‍പാപ്പ മാപ്പുചോദിച്ചത്.
ഇന്നലെ സിനഡിന്റെ പത്തും പതിനൊന്നും പൊതുസമ്മേളനങ്ങളാണു നടന്നത്. ഇന്നു പന്ത്രണ്ടാം പൊതുസമ്മേളനത്തില്‍ കത്തോലിക്കയിതര ക്രിസ്തീയസഭകളുടെ പ്രതിനിധികള്‍ പ്രസംഗിക്കും. വൈകിട്ടു നാലരയ്ക്കു പതിമൂന്നാം പൊതുസമ്മേളനത്തില്‍ ബിഷപ്പുമാരല്ലാത്ത സിനഡ് പ്രതിനിധികള്‍ പ്രസംഗിക്കും. സിനഡ് സുവര്‍ണ ജുബിലി ആഘോഷങ്ങള്‍ നാളെ രാവിലെ ഒന്‍പതര മുതല്‍ പന്ത്രണ്ടര വരെ പോള്‍ ആറാമന്‍ ഹാളില്‍ നടക്കും. നാലരമുതല്‍ ഭാഷാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകളുടെ പത്താം സമ്മേളനം നടക്കും.
Discussion about this post