മുംബൈ: ബോളിവുഡ് താരം ആലിയ ഭട്ട് ഹോളിവുഡിലേക്ക്. ടോം ഹാര്‍പ്പര്‍ സംവിധാനം ചെയ്യുന്ന സ്പൈ ത്രില്ലര്‍ ‘ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍’ എന്ന ചിത്രത്തിലൂടെയാണ് ആലിയ ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത്. നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, ചിത്രത്തിലെ താരത്തിന്റെ കഥാപാത്രങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗാല്‍ ഗാഡറ്റ്, ജെയ്മി ഡോര്‍മന്‍ എന്നിവര്‍ക്കൊപ്പമാണ് താരം അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നെറ്റ്ഫ്ളിക്സും സ്കൈഡാന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഗംഗുഭായ് കത്തിയവാടിയാണ് ആലിയ ഭട്ടിന്റെ ഏറ്റവും പുതിയ ചിത്രം. സിനിമ ഇതിനോടകം 100 കോടി ക്ലബില്‍ ഇടം നേടിക്കഴിഞ്ഞു.
Discussion about this post