കൊല്ലം: സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശങ്ങളുമായി പ്രസിദ്ധീകരിച്ച അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജ് മാഗസിന് പിന്‍വലിച്ചു. സംഭവത്തെ തുടര്‍ന്ന് മാഗസിന് എഡിറ്റര്‍ ബിബിന്‍ ബോബച്ചനെ സസ്പെന്‍ഡ് ചെയ്തു.
സീസണ്‍സ് 2015 എന്ന പേരില്‍ ഇറക്കിയ മാഗസിന് ആണ് മോശം പരാമര്‍ശത്തെ തുടര്‍ന്നു പിന്‍വലിച്ചത്. മാഗസിനില്‍ 105ാം പേജിലാണ് ക്യാംപസ് നിഘണ്ടുവെന്ന പേരില്‍ സ്ത്രീകളെ ആക്ഷേപിക്കുന്ന രീതിയിലുള്ള വാക്കുകള്‍ ഉപയോഗിച്ചിരുന്നത്.
ക്യാംപസുകള്‍ മലയാള ഭാഷയ്ക്കു നിരവധി പദങ്ങള്‍ സംഭാവന ചെയ്തിട്ടുണ്ട്. അതില്‍ ചിലതു ചുവടെ നല്‍കുന്നുവെന്ന കുറിപ്പോടെയാണു നിഘണ്ടു പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മാഗസിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയും വലിയ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
Discussion about this post