കൊച്ചി: പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ പീഡന പരാതിയുമായി വിദേശ വനിത. വിവാഹത്തിനായി മേക്കപ്പ് ചെയ്യാൻ എത്തിയ തന്നെ അനീസ് ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് പരാതി. വിദേശ മലയാളിയായ യുവതി കമ്മീഷണർക്കാണ് പരാതി നൽകിയത്.
അതേസമയം എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയായ അനീസ് അൻസാരിക്കെതിരെ മറ്റ് യുവതികൾ നൽകിയ പരാതികളിൽ പാലാരിവട്ടം പൊലീസില്‍ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കല്യാണ ആവശ്യങ്ങൾക്കായി മേക്കപ്പിടുന്നതിനിടെ ലൈംഗിക ചുവയോടെ പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്തെന്ന മൂന്ന് സ്ത്രീകളുടെ പരാതിയിലാണ് കേസ്. ഒരാഴ്ച മുമ്പാണ് യുവതികൾ അനീസ് അന്‍സാരിക്കെതിരെ മീടൂ ആരോപണവുമായി രംഗത്ത് വന്നത്.
എന്നാൽ വിദേശ വനിതയുടെ പരാതിയിൽ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല എന്നാണ് വിവരം. പരാതി സൈൻഡ് കോപ്പി അല്ലാതെ മെയിലുകളിൽ അയക്കുന്നതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ ആകില്ലെന്നാണ് പൊലീസിന്റെ നിലപാട്.
Discussion about this post