ബലൂചിസ്താനിൽ റെയിൽപാളത്തിലുണ്ടായ വൻ സ്‌ഫോടനത്തിൽ ജാഫർ എക്‌സ്പ്രസ് പാളം തെറ്റി ദുരന്തം. മാസ്റ്റങ്ങിലെ ഡാഷറ്റ് പ്രദേശത്താണ് ട്രെയിൻ പാളം തെറ്റിയത്. നിരവധി കോച്ചുകളാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് കമ്പാർട്ടുമെന്റുകളെങ്കിലും തകർന്നതായും നിരവധി പേർക്ക് പരിക്കേറ്റതുമായാണ് വിവരം.
രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. തകർന്ന ബോഗികളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുടുങ്ങിക്കിടക്കുകയാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്ന് പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചു, എന്നിരുന്നാലും മരണസംഖ്യയെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമല്ല.
ഈ വർഷം മാർച്ച് 11 ന് ബലൂചിസ്താനിലെ മാച്ച് പ്രദേശത്ത് ബലൂച് സ്വാതന്ത്രസമരപോരാളികൾ പെഷവാർ-ക്വെറ്റ ജാഫർ എക്‌സ്പ്രസ് ട്രെയിൻ ആക്രമിച്ചതിനെത്തുടർന്ന് ആറ് സൈനികർ കൊല്ലപ്പെടുകയും 450 ലധികം യാത്രക്കാരെ ബന്ദികളാക്കുകയും ചെയ്തിരുന്നു.മേഖലയിൽ ബലൂച് ലിബറേഷൻ ആർമി ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഏതെങ്കിലും സൈനിക പ്രതികരണം കൂടുതൽ സംഘർഷത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു
Discussion about this post