നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് 198 ആഡംബര വാഹനങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് കസ്റ്റംസ്. ഇതിൽ കേരളത്തിൽ എത്രയെണ്ണം ഉണ്ടെന്നടക്കമുള്ള കാര്യങ്ങ അധികൃതർ പരിശോധിച്ചുവരുകയാണ്.പരിശോധന തുടരുന്നതിനിടെ സംസ്ഥാനത്ത് നിന്ന് 20ഓളം ആഡംബര എസ്‌യുവി വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നു മാത്രമായി 11 വാഹനങ്ങളാണ് പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ കരിപ്പൂർ എയർപോർട്ടിലെ കസ്റ്റംസ് ഓഫീസിലേക്ക് എത്തിക്കും. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഏഴിടത്താണ് പരിശോധന നടക്കുന്നത്.
ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനം വാങ്ങിയതിൻറെ അടിസ്ഥാനത്തിലാണ് ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിൽ കസ്റ്റംസ് പരിശോധന നടത്തുന്നത്. വാഹന ഇടപാടിൽ ഇടനിലക്കാരായിട്ടുള്ളവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.കസ്റ്റംസ് പ്രവൻറീവ് കമ്മീഷണറേറ്റാണ് റെയ്ഡ് നടത്തുന്നത് എന്നാണ് വിവരം. രാജ്യവ്യാപമായി നടക്കുന്ന ‘ഓപ്പറേഷൻ നുംഖോർ’ പരിശോധനയുടെ ഭാഗമായാണ് കേരളത്തിലും നടക്കുന്ന റെയ്ഡ്.
വാഹന ഡീലർമാരിൽ നിന്ന് അടക്കം ലഭിച്ച കണക്കുകളിലാണ് 198 വാഹനങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന വിവരം ലഭിച്ചത്. മുഴുവൻ വാഹനങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് കസ്റ്റംസ് നീക്കം. ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനങ്ങളാണ് നടന്മാർ വാങ്ങിയത്. അത് അഞ്ച് മുതൽ പത്ത് ലക്ഷം രൂപ വരെ വിലയ്ക്കാണ് ഇന്ത്യയിൽ നിന്നുള്ള സംഘം ഭൂട്ടാനിൽ നിന്നും കാറെത്തിച്ചത്.ഇവ ഹിമാചൽ പ്രദേശിലെത്തി രജിസ്റ്റർ ചെയ്തു. HP 52 എന്ന രജിസ്‌ട്രേഷൻ നമ്പറിലാണ് ഇത്തരത്തിലെത്തിച്ച വാഹനങ്ങൾ രജിസ്റ്റർ ചെയ്തത്. മൂന്ന് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും പത്ത് ലക്ഷത്തിനും എത്തിച്ച വാഹനങ്ങൾ 30 ലക്ഷത്തിനാണ് ഇന്ത്യയിൽ മറിച്ചു വിറ്റത്. ഇത്തരത്തിൽ വലിയ ക്രമക്കേടാണ് ഭൂട്ടാൻ പട്ടാളത്തിൻറെ വാഹന വിൽപ്പനയുമായി ബന്ധപ്പെട്ട് നടന്നത്.
Discussion about this post