മോഹൻലാലിനെ ദേശീയ ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങിൽ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപദിമുർമു. എല്ലാ പുരസ്കാരജേതാക്കളേയും ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നുവെന്നുംദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയതിൽ മോഹൻലാലിനെ ഏറെഅഭിനന്ദിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
വിവിധ ഭാവങ്ങൾ തന്മയത്വത്തോടെ അവതരിപ്പിക്കാൻ കഴിയുന്നതുകൊണ്ടാണ് അദ്ദേഹത്തെകംപ്ലീറ്റ് ആക്ടർ എന്ന് വിശേഷിപ്പിക്കുന്നതെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. മഹാഭാരതത്തിലെകർണൻ എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഒരുക്കിയ സംസ്കൃത നാടകമായ കർണഭാരത്തിൽകർണൻ ആയി മോഹൻലാൽ എത്തി എന്നറിഞ്ഞപ്പോൾ അദ്ഭുതം തോന്നിയെന്ന് ദ്രൗപദി മുർമുപറഞ്ഞു. മോഹൻലാൽ നായകനായ വാനപ്രസ്ഥം എന്ന ചിത്രം അതിഗംഭീരമാണ്. ഇതിനൊപ്പംനിരവധി ജനപ്രിയചിത്രങ്ങളും അദ്ദേഹം വേഷമിട്ട് പുറത്തിറങ്ങി.
മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ സിനിമാസ്വാദകർഎത്രമാത്രം സന്തോഷിച്ചു എന്ന് അറിയാൻ സാധിച്ചു. ലക്ഷക്കണക്കിന് ആസ്വാദകരുടെ മനസിലാണ്മോഹൻലാൽ ഇടംപിടിച്ചിരിക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്നും രാഷ്ട്രപതികൂട്ടിച്ചേർത്തു.
ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്കും വികാസത്തിനുമേകിയ അതുല്യസംഭാവനകൾ പരിഗണിച്ചാണ്2023-ലെ പുരസ്കാരം.
അതേസമയം, അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലംസിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെഅഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി.
Discussion about this post