മുഖസൗന്ദര്യം കാത്തുസൂക്ഷിക്കാനായി വഴികൾ തേടുകയാണോ? എന്നാൽ അധികം ചെലവില്ലാതെ ഉരുളക്കിഴങ്ങ് മുഖം തിളങ്ങാനായി ഉപയോഗിക്കാം എന്നറിഞ്ഞാലോ? വിശ്വസിക്കാനാവുന്നില്ല അല്ലേ… ഭക്ഷ്യപദാർത്ഥം മാത്രമായി നോക്കിക്കൊണ്ടിരുന്ന ഒരു സാധനം, മുഖത്തിനും ഈങ്ങനെ ഗുണം ചെയ്യുമോ എന്ന് സംശയിക്കാതിരിക്കാനാകില്ല. എന്നാൽ ആ സംശയം രണ്ട് തവണ ഉപയോഗിച്ച ശേഷം മാറുമെന്ന് തീർച്ച
ഉരുളക്കിഴങ്ങിൽ ഉള്ള എൻസൈമുകളും ആന്റിഓക്‌സിഡന്റുകളും, പ്രത്യേകിച്ച് കാറ്റെക്കേസ്, വിറ്റാമിൻ C, എന്നിവയാണ് ചർമ്മത്തിന് ഗുണം ചെയ്യുന്നത്. ഇത് പിഗ്മെന്റേഷൻ കുറക്കാനും, പാടുകൾ നീക്കാനും, മുഖത്ത് സ്വാഭാവിക തിളക്കം നൽകാനും സഹായിക്കുന്നു.
ഉപയോഗിക്കേണ്ട രീതികൾ
1.ഒരു ചെറുതായി തണുപ്പിച്ച ഉരുളക്കിഴങ്ങിൻ്റെ നീര് നേരിട്ട് മുഖത്ത് പുരട്ടുക.
പ്രത്യേകിച്ച് കണ്ണിന് ചുറ്റുമുള്ള കറുത്ത നിറം, ചെറു പാടുകൾ എന്നിവയ്ക്കായി ഉപയോഗിക്കുക.15 മിനിറ്റ് വെച്ച് കഴുകുക.
2. ഉരുളക്കിഴങ്ങ് തേൻ പാക്ക്
ഒരു ചെറു ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്ത് അതിൽ 1 സ്പൂൺ തേൻ ചേർക്കുക.ഇത് ആഴത്തിലുള്ള ചർമ്മ ശുദ്ധീകരണത്തിനും ഇത് ഗുണം ചെയ്യും.
3. ഉരുളക്കിഴങ്ങ് ജ്യൂസ് – സൂത്‌തിംഗായ ഫെയ്‌സ് ടോണർ
ഉരുളക്കിഴങ്ങ് നീര് പിഴിഞ്ഞെടുത്ത് കോട്ടൺ പാഡ് ഉപയോഗിച്ച് മുഖത്ത് തേച്ചു കൊടുക്കാം.
ദിവസവും രാത്രി ഉപയോഗിക്കാവുന്നതാണ്.
Discussion about this post