Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫ് നിയമനം; സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം

by Brave India Desk
Mar 14, 2022, 02:48 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. രണ്ടര വർഷം കഴിഞ്ഞാൽ പെൻഷൻ നൽകുന്ന സമ്പ്രദായം വേറൊരിടത്തുമില്ലെന്നും സര്‍ക്കാരിന് ഇത്രയും ആസ്തിയുണ്ടോയെന്നും ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. പൊതുമേഖല എണ്ണകമ്പനികള്‍ അധിക ഇന്ധനവില ഈടാക്കുന്നുവെന്നും വില നിശ്ചയിക്കാന്‍ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണം എന്നുമാവശ്യപ്പട്ട് കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമർശനം.

സര്‍ക്കാര്‍ വിലയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചപ്പോഴാണ് പെന്‍ഷന്‍ കാര്യം ഉയര്‍ത്തി കോടതി തിരിച്ചടിച്ചത്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ പെൻഷനിലൂടെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പ്രതിവര്‍ഷം ചോരുന്നത് വൻ തുകയാണ്. നാല് വര്‍ഷം പൂര്‍ത്തിയാകാതെ പേഴ്സണല്‍ സ്റ്റാഫിന് പെൻഷൻ കൊടുക്കരുതെന്ന് പതിനൊന്നാം ശമ്പള കമ്മീഷൻ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും അത് അംഗീകരിക്കാതെ സർക്കാർ സ്വജനപക്ഷപാതം തുടരുകയാണ്.

Stories you may like

‘ഇനി സഹിക്കണ്ട, തുറന്നുപറയാം’; ഗാർഹിക പീഡനങ്ങൾക്കെതിരെ പോലീസിന്റെ വമ്പൻ പടയൊരുക്കം, ‘സ്പീക്ക് അപ്പ്’ ദൗത്യസേനയുമായി കേരള പോലീസ്!

സ്ത്രീയുണ്ടെന്ന ധൈര്യത്തിലാണ് പോയത്, പക്ഷേ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് അമ്മു’; കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ ഞെട്ടിക്കുന്ന മൊഴി പുറത്ത്!

പൂര്‍ണ്ണമായും രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തില്‍ നിയമിക്കുന്ന പേഴ്സണല്‍ സ്റ്റാഫിന് രണ്ട് വര്‍ഷം കഴിയുമ്പോള്‍ തന്നെ മുഴുവൻ പെൻഷനും കിട്ടും. മന്ത്രിമാര്‍ക്ക് മാത്രമല്ല പ്രതിപക്ഷ നേതാവിന്‍റെ സ്റ്റാഫിനും സമാനമായി പെൻഷൻ കിട്ടും എന്നതിനാല്‍ യുഡിഎഫും എല്‍ഡിഎഫും ഇക്കാര്യത്തില്‍ പരസ്പരം പഴി ചാരാതെ മൗനം പാലിക്കുകയാണ്. ഇവര്‍ക്ക് യോഗ്യത പോലും പ്രശ്നമല്ല എന്നതാണ് വസ്തുത.

കേരളത്തിൽ പേഴ്സണല്‍ സ്റ്റാഫ് പെൻഷൻ വാങ്ങുന്ന 1223 പേര്‍ ഉണ്ടെന്നാണ് കണക്ക്. സര്‍വീസും തസ്തികയും അനുസരിച്ച് എൺപതിനായിരം രൂപ വരെ  പെൻഷൻ വാങ്ങുന്നവർ ഉണ്ട്. 30 വര്‍ഷത്തിന് മേല്‍ സര്‍വീസ് ഉള്ള പേഴ്സണല്‍ സ്റ്റാഫുകള്‍ പോലുമുണ്ട്. 2013 എപ്രിലിന് ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് പങ്കാളിത്ത പെൻഷനാണ്. എന്നാല്‍ പേഴ്സണല്‍ സ്റ്റാഫിന് പങ്കാളിത്ത പെൻഷൻ പോലുമല്ല നല്‍കുന്നത്. രണ്ട് വര്‍ഷം കഴിയുമ്പോള്‍ തന്നെ പേഴ്സണല്‍ സ്റ്റാഫിനെ മാറ്റി അവര്‍ക്ക് പെൻഷൻ ഉറപ്പാക്കിയ ശേഷം വേറെ ആളുകളെ നിയമിച്ച് അവര്‍ക്കും പെൻഷൻ ഉറപ്പാക്കുന്ന രീതിയാണ് സംസ്ഥാനത്ത് നിലവിലുള്ളത്.

സംസ്ഥാനത്തെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതിനെതിരെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ രംഗത്തെത്തിയിരുന്നു. നയപ്രഖ്യാപന പ്രസംഗം ഒപ്പിടാതെ സർക്കാരിനെതിരെ അദ്ദേഹം വിമർശനം പരസ്യമാക്കിയിരുന്നു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ സർവ്വീസിൽ രണ്ട് വർഷം പൂർത്തിയാക്കിയാൽ പെൻഷന് അർഹരാവും എന്ന ചട്ടം റദ്ദാക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടിരുന്നു.

പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർ സി എ ജിയേയും ബന്ധപ്പെട്ടിട്ടുണ്ട്. സിഎജിയെ നേരിൽ വിളിച്ചാണ് ഗവർണർ ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ടത്. സർക്കാർ ഉദ്യോഗസ്ഥരെ പോലെ എങ്ങനെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകും എന്ന ചോദ്യമാണ് ഗവർണറും ഇപ്പോൾ കോടതിയും ഉന്നയിക്കുന്നത്.

Tags: Supreme Courtldf governmentPersonal Staff Appointment
Share23
Tweet
Send
Share

Latest stories from this section

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘വസ്ത്രധാരണം വ്യക്തിപരമായ തീരുമാനം, മറ്റൊരാൾക്കും ഇടപെടാൻ അവകാശമില്ല’; സ്കൂളിൽ ചുരിദാർ വിലക്കിയ മാനേജർക്കെതിരെ ഹൈക്കോടതി!

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

‘വെയർഹൗസുകൾ നിറഞ്ഞു, ലോഡിറക്കാൻ പറ്റാതെ വണ്ടികൾ; ബെവ്കോയിൽ വിലകുറഞ്ഞ മദ്യത്തിന് കടുത്ത ക്ഷാമം!’

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘നേതാക്കൾ ബന്ധുക്കളെ മത്സരിപ്പിച്ചത് തോൽവിക്ക് കാരണം, മൂന്നാമതും ജയിച്ചിരുന്നെങ്കിൽ അഹങ്കാരം കൂടുമായിരുന്നു’; സി.പി.ഐ.എം യോഗത്തിൽ ആത്മവിമർശനം!

Latest News

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

ധോണിയെ ആളുകൾ  വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

ധോണിയെ ആളുകൾ വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

നീളൻ മുടിയുള്ള ആ പൊക്കമില്ലാത്ത പയ്യൻ നാളെ ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കും; ദ്രാവിഡിന്റെ പ്രവചനത്തിന് പിന്നിലെ കഥ

നീളൻ മുടിയുള്ള ആ പൊക്കമില്ലാത്ത പയ്യൻ നാളെ ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കും; ദ്രാവിഡിന്റെ പ്രവചനത്തിന് പിന്നിലെ കഥ

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies