കൊച്ചി: അക്കാദമി പുരസ്ക്കാരം തിരികെ നല്കുന്ന കേരളത്തിലെ സാഹിത്യകാരന്മാരെ കളിയാക്കി കവി ചെമ്മനം ചാക്കോ. ‘പിറകെ ഓടാത്തത് കൊണ്ട് മടക്കി കൊടുക്കാന്‍ എന്റെ കയ്യില്‍ അവാര്‍ഡൊന്നുമില്ല.അതിനാല്‍ ആരെങ്കിലും എനിക്കൊരു അവാര്‍ഡ് തരണം..അവാര്‍ഡ് കിട്ടുന്ന ജനശ്രദ്ധയേക്കാള് കൂടുതലാണ് മടക്കി കൊടുക്കുമ്പോള്‍ കിട്ടുന്നത് നിശ്ചയമായും ഞാന്‍ മടക്കിക്കൊടുക്കാം.’
ഒരു പത്രത്തിന് നല്കിയ കത്തിലാണ് ചെമ്മനം ചാക്കോയുടെ പരിഹാസം.
വ്യക്തികളോ, സ്ഥാപനങ്ങളോ വലിയ തുകയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് എത്രയും വേഗം എനിക്ക് തരണമെന്ന് താല്പര്യപ്പെടുന്നു.
പിറ്റേന്ന് തന്നെ ഫലകവും, പ്രശസ്തിപത്രവും മുകുന്ദന്റെ കയ്യിലോ, സാറാ ജോസഫിന്റെ കയ്യിലോ ദൈവത്താണേ മടക്കികൊടുത്തു വിട്ടു കൊള്ളാം..എന്നിങ്ങനെ തുടരുന്നു ചെമ്മനത്തിന്റെ കളിയാക്കലും വിമര്‍ശനവും.
കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗ്ഗീയ നയങ്ങളില്‍ പ്രതിഷേധിച്ച് സാറാ ജോസഫ് ഉള്‍പ്പടെയുള്ള എഴുത്തുകാര്‍ കേന്ദ്രസാഹിത്യപുരസ്ക്കാരം തിരികെ നല്‍കിയിരുന്നു. എന്നാല്‍ നിരവധി എഴുത്തുകാര്‍ പുരസ്ക്കാരം തിരികെ നല്‍കുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post