സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാകുന്നത് സംബന്ധിച്ച് നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തില്‍ മുന്‍ ധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ തോമസ് ഐസകിനെ പരിഹസിച്ച് എംഎല്‍എ റോജി എം ജോണ്‍. സര്‍ക്കാരിന്റെ കേരള ചിക്കന്‍ പദ്ധതിയെ പരാമര്‍ശിച്ചാണ് പരിഹസിച്ചത്.
ഇന്ന് ചിക്കന് വില 155 രൂപ മുതല്‍ 160 രൂപവരെയാണ്. കേരളത്തില്‍ 85 രൂപയ്ക്ക് ചിക്കന്‍ കൊടുക്കുമെന്ന് പറഞ്ഞ ഒരു സാമ്പത്തിക വിദഗ്ധന്‍ സഭയില്‍ ഉണ്ടായിരുന്നു എന്നുമാണ് എംഎല്‍എ പറഞ്ഞത്. തോമസ് ഐസക്കിന്റെ പേരെടുത്ത് പറയാതെയായിരുന്നു പരാമര്‍ശം.
2017-ലാണ് അന്നത്തെ ധനമന്ത്രി ആയിരുന്ന തോമസ് ഐസക് ഒരു കിലോ ചിക്കന് 87 രൂപയ്ക്ക് മുകളില്‍ വില ഈടാക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചത്. 87 രൂപയ്ക്ക് മുകളില്‍ കോഴി വില്‍ക്കാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നുമായിരുന്നു ധനമന്ത്രി അറിയിച്ചത്. ജി.എസ്.ടിയുടെ പേരില്‍ കൊള്ളലാഭം ഇടാക്കാന്‍ അനുവദിക്കില്ല. അതിന് ശ്രമിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും തോമസ് ഐസക് അറിയിച്ചരുന്നു.
Discussion about this post