തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 719 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എറണാകുളം 152, തിരുവനന്തപുരം 135, കോട്ടയം 76, കോഴിക്കോട് 62, കൊല്ലം 57, പത്തനംതിട്ട 46, ഇടുക്കി 38, തൃശൂർ 34, ആലപ്പുഴ 28, കണ്ണൂർ 28, മലപ്പുറം 22, പാലക്കാട് 20, വയനാട് 15, കാസർഗോഡ് 6 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 5 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 7 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 106 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,315 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മാത്രമാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നത്. 660 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 51 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 7 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 915 പേർ രോഗമുക്തി നേടി.
Discussion about this post