തിരുവനന്തപുരം: കെ റെയിൽ സമരം ഭൂമി നഷ്ടപ്പെടുന്നവരുടേത് മാത്രമല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത് കേരളത്തിന്റെ മുഴുവൻ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ യുഡിഎഫുമായി ചേർന്ന് സമരത്തിനില്ലെന്നും അദ്ദേഹം അറിയിച്ചു.
പദ്ധതി കേരളത്തിന്റെ സമ്പദ്ഘടനയെ ബാധിക്കും. പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചാൽ കൈയും കെട്ടി നോക്കി നിൽക്കില്ല. ചങ്ങനാശേരി സമരഭൂമിയാണ്. ചങ്ങനാശേരിയെന്ന് കേൾക്കുമ്പോൾ കോടിയേരിക്ക് എന്തോ പ്രശ്നമുണ്ട്. ചങ്ങനാശേരിയെന്ന് കേൾക്കുമ്പോൾ ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ മറുപടി പറയേണ്ടത് അവരാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Discussion about this post