ഹിജാബ് വിഷയത്തിൽ വിവാദ പ്രസ്താവനയുമായി മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറേഷി. ഹിജാബ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജഡ്ജിമാരല്ലെന്നും മൗലാനമാരാണെന്നും ഖുറേഷി പറഞ്ഞു. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഖുറേഷിയുടെ പ്രതികരണം.
സ്കൂളുകളിൽ സിഖ് ടർബനും കുറിയും അനുവദനീയമാണെങ്കിൽ ഹിജാബിന് എന്താണ് പ്രശ്നമെന്ന് ഖുറേഷി ചോദിച്ചു. ലവ് ജിഹാദ് വിഷയത്തിലും ഖുറേഷി സ്ത്രീ വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. മുസ്ലീം യുവാക്കൾ ഹിന്ദു സ്ത്രീകളെയല്ല, ഹിന്ദു പെൺകുട്ടികൾ വിദ്യാസമ്പന്നരായ മുസ്ലീം യുവാക്കളെയാണ് തട്ടിയെടുക്കുന്നതെന്ന് ഖുറേഷി പറഞ്ഞു.
ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥ് വിജയിച്ചത് വർഗീയ ധ്രുവീകരണം നിമിത്തമാണ്. ‘ദി കശ്മീർ ഫയൽസ്‘ സിനിമ തീവ്രവാദികൾ ചെയ്തത് പോലെ മനുഷ്യ മനസ്സുകളെ ഭിന്നിപ്പിക്കുന്നതാണെന്നും ഖുറേഷി അഭിപ്രായപ്പെട്ടു.
Discussion about this post