കൊളംബോ: ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ശ്രീലങ്കയിലേക്ക്. തിങ്കളാഴ്ച കൊളംബോയിലെത്തുന്ന അദ്ദേഹം ‘ബിംസ്റ്റെക്’ ഉച്ചകോടിയിലും ശ്രീലങ്കന്‍ ഭരണനേതൃത്വവുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലും പങ്കെടുക്കും.
ശ്രീലങ്കക്ക് കഴിഞ്ഞയാഴ്ച ഇന്ത്യ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്കും ശ്രീലങ്കക്കും പുറമെ, ബംഗ്ലാദേശ്, മ്യാന്മര്, തായ്ലന്ഡ്, നേപ്പാള്‍, ഭൂട്ടാന് എന്നീ രാജ്യപ്രതിനിധികളാണ് ഉച്ചകോടിക്ക് എത്തുന്നത്.
മാര്‍ച്ച് 30-നു നടക്കുന്ന ഉച്ചകോടിയുടെ വിര്‍ച്വല്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും.
Discussion about this post