ബംഗലൂരു: കർണാടകയിൽ പുതുവത്സരാഘോഷമായ ഉഗാദിക്ക് ഹലാൽ മാംസം ബഹിഷ്കരിക്കണം എന്ന ആഹ്വാനവുമായി ഹിന്ദു സംഘടനകൾ. ഹലാൽ മാംസം ഇസ്ലാമിക ആചാര പ്രകാരം തയ്യാറാക്കുന്നതാണ്. മറ്റൊരു ദൈവത്തിന് സമർപ്പിക്കപ്പെട്ട മാംസം ഹിന്ദുക്കളുടെ വിശേഷ അവസരങ്ങളിൽ ഉപയോഗിക്കേണ്ട ആവശ്യമില്ല എന്നാണ് സംഘടനകളുടെ നിലപാട്.
ഹലാല്‍ സാമ്പത്തിക ജിഹാദാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി ആരോപിച്ചിരുന്നു. ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post