തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ എല്‍ ഡി എഫ് യോഗം അനുമതി നല്കി. മിനിമം ചാര്‍ജ് പത്ത് രൂപയാകും. നിരക്ക് വര്‍ധന സംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപനം ഉടനുണ്ടാകും.
ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാത്ത രൂപത്തില്‍ തീരുമാനമെടുക്കണമെന്ന് സര്‍ക്കാറിനോട് യോഗം ശുപാര്‍ശ ചെയ്തതായി എല്‍ഡിഎഫ് കണ്‍വീനര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചാര്‍ജ് വര്‍ധനയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഗവണ്മെന്റാണ് മുന്നണിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെ റെയില്‍ വിഷയത്തില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ ചെറുക്കാന്‍ എല്ലാ ജില്ലകളിലും വിശദീകരണ യോഗങ്ങള്‍ നടത്തുവാന്‍ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണങ്ങള്‍ ഈ യോഗത്തില്‍ തുറന്നുകാട്ടുമെന്നും വിജയരാഘവന് അറിയിച്ചു.
Discussion about this post