തിരുവനന്തപുരം: ബസ് – ഓട്ടോ ചാര്‍ജ് വര്‍ദ്ധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. മറ്റ് സംസ്ഥാനങ്ങളില്‍ ബസ് ചാര്‍ജ് കേരളത്തിന്റെ പകുതി മാത്രമുള്ളപ്പോഴാണ് വീണ്ടും വര്‍ദ്ധനവുണ്ടാക്കുന്നത്. കുത്തക മുതലാളിമാര്‍ക്ക് വേണ്ടി ജനങ്ങളെ വഞ്ചിക്കുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്യുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില കുറച്ചപ്പോള്‍ മറ്റ് സംസ്ഥാനങ്ങളെല്ലാം ആനുപാതികമായി വില കുറച്ചപ്പോള്‍ കേരളം മുഖംതിരിച്ചു നില്‍ക്കുകയായിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് എല്ലാ സംസ്ഥാനങ്ങളും സബ്സിഡി നല്കുമ്ബോള് കേരളം അത് ചെയ്യാതിരിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫ് ശുപാര്‍ശയ്ക്ക് പിന്നാലെ, ബസ്, ഓട്ടോ ടാക്സി ചാര്‍ജ് കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. മിനിമം ബസ് ചാര്‍ജ് എട്ടു രൂപയില്‍ നിന്ന് പത്തുരൂപയായിട്ടാണ് വര്‍ദ്ധിപ്പിച്ചത്.
Discussion about this post