തിരുവനന്തപുരം: ചാക്കയില്‍ കൊലക്കേസ് പ്രതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് കണ്ടെത്തല്‍. കാരാളി അനൂപ് വധക്കേസ് പ്രതി സുമേഷാണ് കൊല്ലപ്പെട്ടത്.
ബാറിലെ തര്‍ക്കത്തെ തുടര്‍ന്നാണ് കാറിടിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. കേസില്‍ കാട്ടക്കട സ്വദേശികളായ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. സുമേഷ് സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ കാറു വന്നിടിക്കുകയായിരുന്നു. വാഹനാപകടമാണെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇടിച്ച വാഹനം കണ്ടെത്തുകയും ഗുണ്ടാസംഘം മനപൂര്‍വമുണ്ടാക്കിയ അപകടമാണെന്ന് വ്യക്തമാവുകയും ചെയ്തു.
ചാക്കയില്‍ ബൈപ്പാസിന് സമീപത്തുള്ള ബാറില്‍ സുമേഷും സുഹൃത്തും മദ്യപിക്കാനെത്തി. ഇവിടെവച്ച് അവിടെയുണ്ടായിരുന്ന ഒരു സംഘവുമായി ഇവര്‍ വാക്കുതര്‍ക്കത്തിലും തുടര്‍ന്ന് കയ്യാങ്കളിയുമായി. പുറത്തിറങ്ങി കാത്ത് നിന്ന സംഘം സുമേഷും സുഹൃത്തും ബൈക്കില്‍ വരുന്നതിനിടെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വഞ്ചിയൂര്‍ പൊലീസാണ് റോഡരികില്‍ പരിക്കേറ്റ് കിടക്കുന്ന സുമേഷിനെയും സുഹൃത്തിനെയും ആശുപത്രിയില്‍ എത്തിച്ചത്. സുമേഷിന്റെ സുഹൃത്ത് ചികിത്സയിലാണ്.
Discussion about this post