റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ വീട്ടുജോലിക്കാരിയായ തമിഴ്നാട് സ്വദേശിനി കസ്തൂരി മണിരത്നത്തിന്റെ കൈ വെട്ടിയ സംഭവത്തില്‍ സൗദി സ്വദേശിനിയെ രക്ഷിക്കാന്‍ സൗദി പോലിസിന്റെ ഇടപെടല്‍. ഇന്ത്യില്‍ നിന്നുള്ള ഈ വീട്ടുജോലിക്കാരിയുടെ കൈകള്‍ വീട്ടുടമസ്ഥ വെട്ടിമാറ്റിയല്ല, കെട്ടിടത്തില്‍ നിന്നും വീണ് മുറിഞ്ഞതാണെന്നാണ് പോലീസിന്റെ ഭാഷ്യം. ജോലി ചെയ്തിരുന്ന അപ്പാര്‍ട്ട്മെന്റില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ താഴെ വീണു. വീഴ്ചയ്ക്കിടെ ജനറേറ്ററിന്റെ അറ്റത്ത് കൈ വന്നിടിക്കുകയായിരുന്നു എന്നിങ്ങനെ പോകുന്നു റിയാദ് പോലീസിന്റെ വിശദീകരണം. കസ്തൂരി രത്നത്തിന് മാനസിക പ്രശ്നമുണ്ടായിരുന്നെന്നും പോലീസ് പ്രസ്താവനയില്‍ പറയുന്നു.
സ്പോണ്സര് കൈവെട്ടി മാറ്റിയെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്നും റിയാദ് പോലീസ് വക്താവ് കേണല്‍ ഫവാസ് അല്‍ മൈമാന്‍ പറഞ്ഞു. കെട്ടിടത്തില്‍ നിന്നു വീണ കസ്തൂരിയുടെ കൈക്ക് കാര്യമായി പരിക്കു പറ്റിയിരുന്നു എന്നും പോലീസ് പറയുന്നു. ഇതിന് ദൃക്സാക്ഷികളുള്ളതായും പോലീസ് പറഞ്ഞു.
ജോലി ഉപേക്ഷിക്കുമെന്നറിഞ്ഞ സ്പോണ്സര് 58കാരിയായ കസ്തൂരിയുടെ കൈകള്‍ വെട്ടി മാറ്റുകയായിരുന്നു. സ്പോണ്സറില് നിന്നും ചൂഷണം സഹിക്കേണ്ടി വന്നെന്നും അവര്‍ പരാതിപ്പെട്ടിരുന്നു. തമിഴ്നാട്ടിലെ വെല്ലൂര്‍ സ്വദേശിനിയായ കസ്തൂരി ഇതുവരെ ആശുപത്രി വിട്ടിട്ടില്ല. കുറ്റക്കാര്‍ക്കെതിരെ കര്ഡശന നടപടികള്‍ എടുക്കണമെന്ന് ഇന്ത്യ സൗദി ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.
രൂക്ഷമാ തൊഴിലാളി ചൂഷണം നടക്കുന്ന സൗദിയില്‍ ഈ മേഖലയില്‍ വലിയ തോതിലുള്ള മനുഷ്യാവകാശലംഘനം നടക്കുന്നതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. തദ്ദേശീയരെ സംരക്ഷിക്കുന്ന നിലപാടാണ് ഭരണകൂടം സ്വീകരിക്കാറുള്ളതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു
Discussion about this post