സിയാറ്റിൽ: ഫ്ലൈറ്റിൽ യുവതിയുടെ അരികിലിരുന്ന നാല് തവണ സ്വയംഭോഗം ചെയ്ത യുവാവ് അറസ്റ്റിൽ. സിയാറ്റിലിൽ നിന്നും ഫീനിക്സിലേക്കുള്ള യാത്രാമദ്ധ്യേ സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിലായിരുന്നു സംഭവം. അന്റോണിയോ ഷെറോഡ് മക്ഗാരിറ്റി എന്നയാളാണ് അറസ്റ്റിലായത്.
ഏപ്രിൽ 2ന് സ്കൈ ഹാർബർ വിമാനത്താവളത്തിൽ വെച്ചാണ് മക്ഗാരിറ്റി അറസ്റ്റിലായത്. 11എഫ് സീറ്റിലെ യാത്രക്കാരനായിരുന്നു മക്ഗാരിറ്റി. യുവതി ഇരുന്നിരുന്നത് 11ഇയിൽ ആയിരുന്നു. യുവതിക്ക് മുന്നിൽ വെച്ച് ഒരു ശങ്കയുമില്ലാതെയായിരുന്നു ഇയാൾ സ്വയംഭോഗം ചെയ്തത്.
ഇയാളുടെ പ്രവൃത്തി അലോസരമായി തോന്നിയ യുവതി സംഭവം മൊബൈലിൽ പകർത്തി. ഒരു മണിക്കൂറിന് ശേഷം മക്ഗാരിറ്റി ഉറക്കമായതോടെ യുവതി സംഭവം വിമാന ജീവനക്കാരെ അറിയിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാർ ഇവർക്ക് സീറ്റ് മാറ്റി നൽകി.
അറസ്റ്റിലായപ്പോഴാണ് മക്ഗാരിറ്റി കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത്. ഇയാൾ ആദ്യം സംഭവം നിഷേധിച്ചുവെങ്കിലും ‘തെളിവുകൾ‘ സഹിതം പൊലീസ് ആളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Discussion about this post