ബംഗളൂരു: എയര്‍കണ്ടീഷണര്‍ പൊട്ടിത്തെറിച്ച് ദമ്ബതികളും കുട്ടികളുമുള്‍പ്പടെ ഒരുകുടംബത്തിലെ നാലുപേര്‍ മരിച്ചു. വെങ്കട്ട് പ്രശാന്ത് (42), ഭാര്യ ഡി. ചന്ദ്രകല (38), മകന് അദ്വിക് (6), മകള്‍ പ്രേരണ (8) എന്നിവരാണ് മരിച്ചത്.
കര്‍ണാടകയിലെ വിജയ നഗരജില്ലയിലാണ് സംഭവം. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം. എസിവെന്റിലേറ്ററില്‍ നിന്ന് വാതകം ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. തിപിടിത്തത്തില്‍ വീടുമുഴവന് കത്തിനശിച്ചു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബം ആത്മഹത്യ ചെയ്തതാണോയെന്നും പൊലീസ് സംശയിക്കുന്നു. ഇവര്‍ ഏന്തെങ്കിലും വായ്പ ഉണ്ടായിരുന്നോ എന്നതും മറ്റ് എന്തെങ്കിലും സമ്മര്‍ദ്ദമുണ്ടായിരുന്നോയെന്നും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
Discussion about this post