ഗാന്ധിനഗര്‍: ഗുജറാത്തിലെ രാസവസ്തു നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ, സ്ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ബറൂച്ചില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് രാസവസ്തു നിര്‍മ്മാണശാലയില്‍ സ്ഫോടനമുണ്ടായത്. അപകടത്തില്‍ ആറ് പേര് കൊല്ലപ്പെട്ടു. ഫാക്ടറിയിലെ റിയാക്ടറിലുണ്ടായ പൊട്ടിത്തെറിയാണ് വന്‍ സ്ഫോടനത്തിലേയ്ക്ക് നയിച്ചത്. രാത്രി ഏറെ വൈകിയും ഫാക്ടറിയില്‍ ജോലികള്‍ തുടര്‍ന്നിരുന്നു. ഇതിനിടെയാണ് സ്ഫോടനമുണ്ടായത്.
ഫാക്ടറിയില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട പ്രദേശവാസികളാണ് അഗ്നിശമന സേനയെ വിവരമറിയിച്ചത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി കുടുങ്ങിയവരെ പുറത്തെടുത്തെങ്കിലും ആറുപേര്‍ വെന്തുമരിച്ചിരുന്നു. കൊല്ലപ്പെട്ട ആറ് പേരും ഫാക്ടറിയിലെ തൊഴിലാളികളാണ്. ഇതില്‍ ഒരാളുടെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.
Discussion about this post