കൊല്ലം : എഴുകോണ്‍ കിഴക്കേകല്ലടയില്‍ ഭര്‍ത്താവിന്റെ വീട്ടിലെ പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. കടയ്ക്കോട് സ്വദേശി സുവ്യ എ എസ് ആണ് മരിച്ചത്. ഇന്നലെ രാവിലെ സുവ്യയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ ആത്മഹത്യയ്ക്ക് മുമ്പുള്ള സുവ്യയുടെ ശബ്ദ സന്ദേശം പുറത്തുവന്നു. ഭര്‍ത്താവിന്റെ അമ്മയില്‍ നിന്ന് കടുത്ത മാനസിക പീഡനം നേരിടേണ്ടി വരുന്നു. വീട്ടില്‍ നിന്നിറങ്ങിപ്പോകാന്‍ ആവശ്യപ്പെടുന്നു. ജീവിതം മടുത്തു, ഇനി സഹിക്കാന്‍ വയ്യ, തനിക്ക് എന്ത് സംഭവിച്ചാലും അതിന് കാരണം ഭര്‍തൃമാതാവാണെന്നും സന്ദേശത്തില്‍ പറയുന്നു.
മരിക്കുന്നതിന് മുമ്പ് സുവ്യ തന്റെ മാതൃസഹോദരിക്ക് അയച്ച് ശബ്ദ സന്ദേശമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ജോലി ഇല്ലെന്നും പറഞ്ഞ് ഭര്‍തൃമാതാവ് എപ്പോഴും സുവ്യയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കളും ആരോപിച്ചു. സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post