ഡൽഹി: നിക്ഷേപ പദ്ധതികൾ വഴി കള്ളപ്പണം വെളുപ്പിക്കൽ നടത്തിയെന്ന കേസിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവിനെ ഇഡി അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി എം.കെ. അഷ്റഫിനെയാണ് ഡൽഹിയിൽവച്ച് അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയതിന് ശേഷമാണ് അറസ്റ്റുണ്ടായത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് ഇഡിയുടെ നടപടി. പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് അഷ്റഫ്.
Discussion about this post