കോഴിക്കോട്: കെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. താമരശേരി ചുരത്തിലെ ആറാം വളവിലാണ് അപകടമുണ്ടായത്. വളവ് തിരിഞ്ഞ് ഇറങ്ങുന്നതിനിടെ ബസിന്റെ ഇടതുഭാഗം പാർശ്വഭിത്തിയിൽ തട്ടുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
തിരുവനന്തപുരം-മാനന്തവാടി റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപെട്ടത്. രണ്ടു ദിവസം മുൻപ് മാത്രം സർവീസ് തുടങ്ങിയ സ്വിഫ്റ്റ് ബസുകൾ ഇത് അഞ്ചാം തവണയാണ് അപകടത്തിൽപെടുന്നത്.
മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത് തിരുവനന്തപുരത്ത് നിന്നും യാത്ര തുടങ്ങിയതിന് പിന്നാലെ ആദ്യ ബസ് അപകടത്തിൽപെട്ടിരുന്നു. ഇതിൽ ദുരൂഹത ആരോപിച്ച് കെഎസ്ആർടിസിയും ഗതാഗതമന്ത്രിയും രംഗത്തുവന്നിരുന്നു.
Discussion about this post