സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് രംഗത്ത്. കൈനീട്ടം നല്കുമ്പോള് കുട്ടികള്‍ കാലില്‍ താെട്ട് വന്ദിക്കുന്നത് നമ്മുടെ സംസ്കാരമാണ്. നമ്മള് പാശ്ചാത്യരാജ്യം ഒന്നുമല്ല. വിമര്‍ശിക്കുന്നവര്‍ മനോനില തെറ്റിയവരാണെന്ന് സുരേന്ദ്രന് പറഞ്ഞു.
സുരേഷ് ഗോപി വിഷു കൈനീട്ടം നല്‍കാനാണ് പോയത്. വളരെ നല്ലൊരു കാര്യമാണ് ചെയ്തത്. നമ്മുടെ നാട്ടിലെ കുഞ്ഞുങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിഷു കൈനീട്ടം നല്കാന് സ്വന്തം പോക്കറ്റില്‍ നിന്നും കാശെടുത്ത് അദ്ദേഹം വിഷു കൈനീട്ടം നല്കി. കൈനീട്ടം നല്കുമ്പോള് മുതിര്‍ന്ന് ആളുകളുടെ കാലില്‍ ചിലപ്പോള്‍ ചെറിയ കുട്ടികള്‍ തൊട്ടുവന്ദിക്കും. അത് നമ്മുടെ നാടിന്റെ സംസ്കാരമാണ്. അത് തെറ്റായിട്ടുള്ള കാര്യമാണെന്ന് വ്യാഖ്യാനിക്കുന്നത് മനോനില തെറ്റിയവര്‍ മാത്രമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ദേവസ്വം ബോര്‍ഡ് ഇക്കാര്യത്തില്‍ ഇല്ലാത്ത അഘികാരമാണ് കാണിക്കുന്നത്. സുരേഷ് ഗോപി ഒരു നല്ല കാര്യം ചെയ്തത് ചില ആളുകൾക്ക് പിടിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപി വിഷു കൈനീട്ടം നല്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വലിയ വിവാദമാണ് ഉയര്‍ന്നത്. കൈനീട്ടം വാങ്ങുന്നവര്‍ സുരേഷ് ഗോപിയുടെ കാല് തൊട്ട് വന്ദിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
സംഭവത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും രംഗത്ത് വന്നിരുന്നു. സുരേഷ് ഗോപി ജീവിതത്തിലും സിനിമയിലെ കഥാപാത്രങ്ങളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഉത്തരേന്ത്യയിലെ പരിപാടികള്‍ ഇവിടെ നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കൈനീട്ട പരിപാടിയുടെ പേരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post